ആദ്യത്തെ ട്രൈമെസ്റ്ററിൽ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് മാസക്കാലം നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയ്ക്ക് നിർണ്ണായകം ആണെന്നും, അതിനാൽ നിങ്ങൾ വളരെയേറെ സൂക്ഷിക്കണം എന്നും മുതിർന്നവർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകാം. ഇത് പൂർണ്ണമായും സത്യമാണ്. 85% ഗർഭച്ഛിദ്രങ്ങളും പ്രസവകാലത്തെ ആദ്യത്തെ മൂന്ന് മസങ്ങൾക്കിടയിലാണ് കൂടുതൽ സംഭവിക്കുന്നത്. അതിനാൽ ആദ്യത്തെ മൂന്ന് മാസം ഗർഭിണികൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്.
ആദ്യത്തെ മൂന്ന് മാസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
☛ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ , കഴിവതും വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുക. അപകടകരമായ നിറങ്ങളും ചേരുവകളും അടങ്ങിയിട്ടുണ്ടാവാൻ സാധ്യത ഉള്ളതിനാൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്.
☛ ഫോളിക്ക് ആസിഡ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയ സപ്ലെമെന്റുകൾ കഴിക്കുക. എന്നാൽ ഇത് നിങ്ങൾ കാണുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.
☛ ഗർഭിണികൾക്ക് ഈ സമയത്ത് ഛർദ്ദി കൂടുതൽ ആയിരിക്കും. അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. എന്നാൽ, ഒറ്റയടിക്ക് ഒരുപാട് കഴിക്കുന്നതിന് പകരം കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക.
☛ സന്തുലിതമായ ആഹാരക്രമം പിന്തുടരുക. കലോറി അകത്താക്കുന്നതിനെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ല.
☛ പരമാവധി സമയം ഉറങ്ങുവാൻ ശ്രമിക്കുക. കാരണം, നല്ല ഉറക്കം ലഭിക്കുന്നത് ശരീരത്തിന്റെ ഓജസ്സും ഉന്മേഷവും നിലനിർത്തുന്നു.
☛ ഒരുപാട് ആയാസമുള്ള കാര്യങ്ങൾ ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നതിന് മുൻപായി ഡോക്ടറുടെ സമ്മതം ചോദിക്കുക. വ്യായാമം ചെയ്യുവാൻ നിങ്ങൾക്ക് അനുവാദമില്ലെങ്കിൽ, പതുക്കെ നടക്കുന്നതും ശരീരത്തിന് നല്ലതാണ്.
ആദ്യത്തെ മൂന്ന് മാസക്കാലം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
☛ പുകവലിക്കുകയോ, പുകയില ചവയ്ക്കുകയോ, മദ്യപിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
☛ മാലിന്യം നിറഞ്ഞ സ്ഥലങ്ങളിലോ പുകവലിക്കുന്നവരുടെ അടുത്തോ നിൽക്കുവാൻ പാടുള്ളതല്ല.
☛ കീടനാശിനികൾ, രാസവളങ്ങൾ എന്നിവ കൈകാര്യം ചെയ്യരുത്.
☛ പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രം ഈ സമയത്ത് ഉപയോഗിക്കുക
വളരെയധികം ശ്രദ്ധ പുലർത്തുക. നിങ്ങൾക്ക് എന്ത് സംശയം മാനസ്സിൽ തോന്നിയാലും, മനസ്സിൽ വയ്ക്കാതെ ഡോക്ടറോട് തുറന്ന് ചോദിക്കുക