ബ്രെസ്റ്റ് പമ്പിങ് - തിരക്കേറിയ അമ്മമാരുടെ വരപ്രസാദം
Birth of Putchi

ബ്രെസ്റ്റ് പമ്പിങ് - തിരക്കേറിയ അമ്മമാരുടെ വരപ്രസാദം

ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന് നൽകാൻ കഴിയുന്ന ഏറ്റവും പോഷകമൂല്യമുള്ള ഭക്ഷണമാണ് മുലപ്പാൽകുഞ്ഞിന്റെ വളർച്ചയ്ക്കും ബുദ്ധിശക്തിക്കും സഹായകമാകുന്ന തരത്തിൽ പോഷകങ്ങൾ ഉള്ള ഭക്ഷണം മുലപ്പാലിനോളം വേറെയില്ല.മുലപ്പാൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും അത്യന്താപേക്ഷിതമാണ്.  എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മിക്ക അമ്മമാരും ജോലി ചെയ്യുന്നവരോ പഠനം തുടരുന്നവരോ ആണ്. ഈ സാഹചര്യത്തിൽ അവർക്ക് മുലയൂട്ടലിനും പ്രൊഫഷണൽ ലൈഫിനും ഇടയിൽ ഏറെ പണിപ്പെടേണ്ടി വരാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഒരു ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് നിങ്ങളുടെ മുലപ്പാൽ പമ്പ് ചെയ്യുന്നതാണ് ഏറ്റവും നല്ല തീരുമാനം.

 ബ്രസ്റ്റ് പമ്പിങ് എപ്പോഴാണ് തുടങ്ങേണ്ടത്?

 ജോലിക്ക് പോകുന്ന അമ്മമാർക്ക്  കുഞ്ഞിന്റെ അടുത്തില്ലാത്ത സമയങ്ങളിൽ പമ്പ് ചെയ്ത് പാൽ ശേഖരിച്ചു വെക്കാം. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് പാൽ ഉമ്പി കുടിക്കാൻ സാധിക്കാതെ വരുന്ന അവസരങ്ങളിലും ഇരട്ടക്കുട്ടികളുള്ള സാഹചര്യത്തിലും മുലയുട്ടൽ വേദനയുളവാക്കുന്ന സാഹചര്യങ്ങളിലും ബ്രസ്റ്റ് പമ്പ് ചെയ്ത് ശേഖരിച്ചു പാൽ ഉപയോഗിക്കാം. അത് അവർക്ക് വളരെ ഉപകാരപ്പെടുന്നതായിരിക്കും.

 എത്ര അളവിൽ മുലപ്പാൽ പമ്പ് ചെയ്യണം?

 ഓരോ കുഞ്ഞിനും ആവശ്യമുള്ള പാലിന്റെ അളവ് വ്യത്യസ്തമായിരിക്കും. കുഞ്ഞിന്റെ ആവശ്യത്തിനുള്ള അളവിൽ പമ്പ് ചെയ്തെടുക്കാം. പാലിന്റെ അളവ് അധികമാകാതിരിക്കാനും കുറഞ്ഞു പോകാതിരിക്കാനും ശ്രദ്ധിക്കണം. എന്നാൽ മാത്രമേ fore milk, hind milk ബാലൻസ് ഉണ്ടാകൂ.

പമ്പിങ് ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ ചൂടുവെള്ളത്തിൽ റിൻസ് ചെയ്തു ബാക്കിയുള്ള പാൽ കളഞ്ഞു നന്നായി വൃത്തിയാക്കി ഉപകരണങ്ങൾ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

 എങ്ങനെയാണ് ബ്രെസ്റ്റ് പമ്പ് ചെയ്ത പാൽ സൂക്ഷിക്കേണ്ടത്?

 മൂന്ന് രീതിയിൽ പമ്പ് ചെയ്തെടുത്ത മുലപ്പാൽ സൂക്ഷിക്കാവുന്നതാണ്- റൂം ടെമ്പറേച്ചറിലും ഫ്രിഡ്ജിലും ഫ്രീസറിലും. നനഞ്ഞ ടവൽ കൊണ്ട് മൂടിയിടുന്നത് ചൂട് കൂടാതിരിക്കാൻ സഹായിക്കും.

ശേഖരിച്ച പാൽകുപ്പി ചൂട് വെള്ളത്തിൽ ഇട്ട് വെച്ച് സാധാരണ ചൂടിലേക്ക് കൊണ്ടുവരാം. 4-6 മണിക്കൂറിനുള്ളിൽ തന്നെ ഈ പാൽ ഉപയോഗിക്കേണ്ടതാണ്.

 ഈ ബ്രെസ്റ്റ് പമ്പിങ് രീതി ഉദ്യോഗാർത്ഥികളായ മുലയൂട്ടുന്ന അമ്മമാർക്ക് ഒരു വരപ്രസാദം തന്നെയാണ് എന്നതിൽ സംശയമില്ല.

 

 

Previous
അറിയാം ഗര്ഭത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്
Next
So many of us have them, so why is this so taboo? Postpartum Stretch Marks Are Nothing to Be Ashamed Of