ആ കുഞ്ഞുങ്ങളെയും ചേർത്ത് നിർത്താം ; എന്താണ് പ്രേമച്ചൂർ ജനനം അറിഞ്ഞിരിക്കേണ്ടവ !!
News

ആ കുഞ്ഞുങ്ങളെയും ചേർത്ത് നിർത്താം ; എന്താണ് പ്രേമച്ചൂർ ജനനം അറിഞ്ഞിരിക്കേണ്ടവ !!

 
എന്താണ് പ്രേമച്ചൂർ ജനനം :

പ്രസവത്തിന് പറഞ്ഞ തിയതിയെക്കാൾ മൂന്ന് ആഴ്ച മുമ്പ് അതായത്
37 ആഴ്ചകൾക്കു മുമ്ബ് ജനിക്കുന്ന കുഞ്ഞുങ്ങളാണ് മാസം തികയാതെ
ജനിക്കുന്ന കുഞ്ഞുങ്ങൾ. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ
പരിചരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം കുഞ്ഞുങ്ങളുടെ
ആന്തരികാവയവങ്ങൾ ഉൾപ്പടെ വേണ്ടത്ര വളർച്ച എത്തിയിരിക്കില്ല.
അതിനാൽ അവരുടെ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ
പതിപ്പിക്കേണ്ടതുണ്ട്.
പ്രതിവർഷം 15 ദശലക്ഷം കുഞ്ഞുങ്ങൾ മാസം തികയാതെ
ജനിക്കുന്നുവെന്നും അതിൽ 150 ശതമാനത്തിലധികം കുഞ്ഞുങ്ങൾ അതികം
വൈകാതെ മരണപ്പെടുന്നുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
എറ്റവും കൂടുതൽ മാസം തികയാതെ ജനിക്കുന്ന കുണുങ്ങൾ
മരണപ്പെടുന്നത് ഇന്ത്യയിലാണ്. കേരളത്തിലെ ആരോഗ്യ സൂചികകൾ
വികസ്വര രാജ്യങ്ങളുമായി കിടപിടിക്കുന്നതാണെങ്കിലും ഇവിടെയും
ചിലയിടങ്ങളിൽ നേരത്തെ ജനിക്കുന്ന ഭാരം കുറഞ്ഞ കുഞ്ഞുങ്ങളെ
പരിചരിക്കാൻ വേണ്ടത്ര സൗകര്യമില്ല.

പാലൂട്ടേണ്ടതിന്റെ ആവശ്യകത :

കുട്ടികൾക് ശരീരഭാരം കൂടി കുറവാണെങ്കിൽ അപകട സാധ്യത കൂടുതലാണ്.
മുലപ്പാൽ കുട്ടികളെ ആരോഗ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ
സഹായിക്കും. എന്നാൽ മാസം തികയാതെ ജനിച്ച കുട്ടികൾക് പലപ്പോഴും പാൽ
വലിച്ചു കുടിക്കുവാൻ സാധിക്കുകയില്ല. ഈ അവസരത്തിൽ ട്യൂബ് ഫീഡിങ്
ചെയ്യാം. മാസം തികഞ്ഞും തികയാതെയുമുള്ള കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത്ന്യൂമോണിയ, ആസ്ത്മ, വയറിളക്കം, കാൻസർ,ഹൃദ്രോഗം
തുടങ്ങിയ രോഗങ്ങൾ കുറയ്ക്കാനും മാനസികവും ശാരീരികവുമായ
വളർച്ചയ്ക്കും സഹായിക്കുന്നു.

കംഗാരൂ കെയർ :

കുട്ടികൾക്ക് ആരോഗ്യകരമായ ഭാരമുണ്ടാകാനും ഹൃദയമിടിപ്പ്
ക്രമീകരിക്കപ്പെടാനും ശ്വസനം ശെരിയാകാനുമെല്ലാം കങ്കാരൂ കെയർ സഹായിക്കും. കുഞ്ഞുങ്ങളെ നാപ്പി ധരിപ്പിച്ച ശേഷം നെഞ്ചോട് ചേർത്ത്
കിടത്തുക. ഇത് കുഞ്ഞുങ്ങളുമായുള്ള ബോണ്ട് ശക്തമാകാൻ സഹായിക്കും.
അപകട സാധ്യത ഇല്ലാതെയിരിക്കാൻ ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ :

കുഞ്ഞുങ്ങൾ ശരിയായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കുഞ്ഞുങ്ങളെ
കിടത്തുന്ന മുറിയുടെ താപനില ക്രമീകരിക്കുക. കുഞ്ഞുങ്ങളുടെ
ശരീരോഷ്മാവ് ഇടയ്ക്കിടെ പരിശോധിച്ച് അത് സാധാരണ നിലയിലാണെന്ന്‌
ഉറപ്പു വരുത്തുക. നനഞ്ഞ തുണികൾ കൃത്യമായി മാറ്റുക. കുഞ്ഞുങ്ങനെ
തണുപ്പ് തട്ടാതെ കൃത്യമായി പൊതിഞ്ഞു സൂക്ഷിക്കുക.
സന്ദർശകരെ നിയന്ത്രിക്കാം:
കുഞ്ഞു ജനിച്ചെന്നറിഞ്ഞാൽ പിന്നെ സന്ദർശകരുടെ വരവാണ്. മാസം
തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച
സന്ദർശകരെ ഒഴിവാക്കാവുന്നതാണ്. കുഞ്ഞുങ്ങളെ എടുക്കുന്നതിനു മുൻപും
ശേഷവും കൈകൾ വൃത്തിയാക്കുക. വീട്ടിലെ അന്തരീക്ഷം വൃത്തിയായി
സൂക്ഷിക്കണം. പ്രശ്നങ്ങളും അസുഖങ്ങളും നേരത്തെ തന്നെ തിരിച്ചറിയുകയും
വൈദ്യസഹായം തേടുകയും ചെയ്യണം.

ആ കുഞ്ഞുങ്ങളെയും ചേർത്ത് നിർത്താം :

ലോകം കണ്ട എറ്റവും മികച്ച പ്രതിഭകളായ ഐസക് ന്യൂട്ടൺ, മാർക്ക് ട്വയിൻ,
പാബ്ലോ പിക്കാസോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ തുടങ്ങി
ഒട്ടനവധി വ്യക്തിത്വങ്ങൾ പ്രീ മച്ച്വർ ശിശുക്കളാണ്. മാസം തികയുന്നതിനു മുമ്പ്
ജനിച്ച കുഞ്ഞുങ്ങളോട് കൂടുതൽ സംസാരിച്ചും അവരെ പാട്ടുകൾ കേൾപ്പിച്ചും
വ്യത്യസ്ത ശബ്ദങ്ങൾ കേൾപ്പിച്ചും വിവിധ നിറങ്ങൾ കാണിച്ചും വളർച്ചയുടെ
ഓരോ ഘട്ടത്തിലും കരുത്ത് പകരണം. വളർച്ചയ്ക് കാല താമസം വന്നാൽ അത്
നേരത്തെ കണ്ടെത്തി അവരെ ചികിൽസിക്കണം. നേരത്തെ ജനിക്കുന്നത്
എല്ലായ്പ്പോഴും തടയാൻ കഴിയണമെന്നില്ല, എന്നാൽ ശരിയായ ഗർഭകാല
പരിചരണത്തിലൂടെ ഒരളവു നിയന്ത്രിക്കാം. തുടർ ചികിത്സകൾ ഒഴിവാക്കരുത്.
പ്രതിരോധ കുത്തിവയ്‌പ്പുകൾ സ്വീകരിക്കുന്നതിലും മടി കാണിക്കരുത്.
കുട്ടികളുടെ വളർച്ച നിരന്തരം നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ വിദഗ്ധ

സഹായം തേടുകയും വേണം. എല്ലാ കുഞ്ഞുങ്ങൾക്കും ഇത്
ആവശ്യമാണെങ്കിലും മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ
മാതാപിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലര്തെത്തേണ്ടതുണ്ട്.
Tags: